*ജോപ്പനും, കുഞ്ഞിയും, പിന്നെ കാശ്മീർ സൈക്കിൾ യാത്രയും*
കോട്ടയത്ത് അതിരംപുഴയിൽ നിന്നും കാശ്മീർ വരെ ഏറ്റുമാനൂർ അതിരുമ്പുഴ സ്വദേശി ജോബിൻ സെബാസ്റ്റ്യൻ (48) എന്ന ജോപ്പൻ്റെ സൈക്കിൾ സവാരിക്ക് കൂട്ട് 8 വയസുകാരിയായ കുഞ്ഞി എന്ന സൈബീരിയൻ പിൻഷർ ഇനത്തിൽപ്പെട്ട നായയാണ്.
സൈക്കിളിൽ ഭാരതപര്യടനം എന്ന ആശയമുദിച്ചപ്പോൾ 8 വർഷമായി സന്തതസഹചാരിയായിരുന്ന കുഞ്ഞിയെ വീട്ടിലിരുത്താൻ മനസ്സു വന്നില്ല
സൈക്കിളിൽ കൂട് ഫിറ്റ് ചെയ്തു കുഞ്ഞിക്കുള്ള സൗകര്യമൊരുക്കി
2024 ഒക്ടോബർ 11 ന് കോട്ടയത്തുനിന്നും
നിന്നാരംഭിച്ച ഈ സ്നേഹ പ്രയാണം നാല് മാസങ്ങൾക്ക് ശേഷം 11 ജില്ലകൾ പൂർത്തിയാക്കി കേന്ദ്രഭരണ പ്രദേശമായ മാഹിയിലെത്തിയപ്പോൾ ജോപ്പന് അതിയായ സന്തോഷം
അർദ്ധരാത്രിയിൽ മാഹിയിലെത്തിയ ജോപ്പന് താമസമൊരുക്കുന്നതിൽ മുൻകൈയെടുത്ത മാഹി ട്രാഫിക്ക് യൂണിറ്റ് എസ് ഐ ജയശങ്കറിനോടും സഹപ്രവർത്തകരായ പോലീസുകാരോടും നന്ദിയും അറിയിച്ച ജോപ്പനും കുഞ്ഞുവിനും മാഹിയെയും നല്ലവരായ നാട്ടുകാരെയും ഏറെ ഇഷ്ടമായി
ഇനി വയനാട്,കണ്ണൂർ, കാസർഗോഡ് ജില്ലകൾ കൂടി സഞ്ചരിച്ച് രണ്ടുവർഷംകൊണ്ട് ഭാരതപര്യടനം പൂർത്തിയാക്കി 50-ാം ജന്മദിനം കാശ്മീരിൽ ആഘോഷിക്കാനാണ് ജോപ്പൻ ആഗ്രഹിക്കുന്നത്
ഏറെ കാലം വിദേശത്തായിരുന്ന ജോപ്പന് നാട്ടിൽ വെൽഡിങ്ങ് ജോലിയായിരുന്നു
സമുദ്ര നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശത്ത് നിന്ന് തുടങ്ങി ഇന്ത്യയുടെ ആത്മാവ് കുടിയിരിക്കുന്ന ഗ്രാമാജീവിതങ്ങളെ തൊട്ടറിഞ്ഞ് ഏറ്റവും ഉയർന്ന പ്രദേശത്ത് എത്തുകയെന്നതാണ് ലക്ഷ്യം
മഴ പെയ്താൽ കുഞ്ഞി നനയുമെന്നതിനാൽ മഴയുള്ള സമയത്തെ യാത്ര പൂർണ്ണമായും ഒഴിവാക്കിയുള്ള യാത്രയാതിനാൽ 26 ദിവസത്തോളം യാത്ര ഒഴിവാക്കേണ്ടി വന്നതായി ജോപ്പൻ പറയുന്നു.
ജോപ്പൻ്റെ യാത്ര യൂ ട്യൂബ് ചാനലിൽ നിന്നും ലഭിക്കുന്ന വരുമാനവും സുഹൃത്തുക്കൾ നൽകിയ തുകയുമാണ് യാത്ര ചിലവിനായി ഉപയോഗിക്കുന്നത്.
യാത്ര ചിലവ് കുറക്കുന്നതിൻ്റെ ഭാഗമായാണ് യാത്രയ്ക്കായി സൈക്കിൾ തിരഞ്ഞെടുത്തത്. പ്രിയതമയുടെ പിന്തുണയും രണ്ട് ആൺമക്കളുടെയും പ്രാർത്ഥനയുമുള്ളതിനാൽ ഏത് കടമ്പയും കടക്കുവാനുമെന്ന് വിശ്വാസമുണ്ടെന്ന്
ജോപ്പൻ പറയുമ്പോൾ അത് ശരിയാണെന്നർത്ഥത്തിൽ പ്രത്യേക ശബ്ദമുണ്ടാക്കി സ്നേഹപ്രകടനം നടത്തുകയാണ് കുഞ്ഞി
Post a Comment