നെയ്യമൃത് സംഘം മഠത്തിൽ പ്രവേശിച്ചു
കോപ്പാലം: പയ്യാവൂർ ഊട്ടുത്സവത്തിനായുള്ള കോപ്പാലം പുത്തൻ മഠം വയത്തൂരപ്പൻ ശിവക്ഷേത്രത്തിലെ നെയ്യമ്യത് സംഘം മഠത്തിൽ പ്രവേശിച്ചു.മഠം കാരണവർ പറമ്പത്ത്.രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള എട്ടങ്ങ സംഘമാണ് കുംഭ സംക്രമ നാളായ ബുധനാഴ്‌ച രാവിലെ മoത്തിൽ പ്രവേശിച്ചത്.കഴിഞ്ഞ 8 മുതൽ സംഘം വ്രതം നോറ്റു തുടങ്ങിയിരുന്നു 21 ന് രാത്രി നെയ്യ് നിറച്ച കിണ്ടികളുമായി പയ്യാവൂരിലേക്ക് യാത്ര പുറപ്പെടും.22 നാണ് നെയ്യ് സമർപ്പണം - 23 ന് നടക്കുന്ന നെയ്യാട്ടം, അടിയിലൂണ് എന്നീ ചടങ്ങുകൾക്ക് ശേഷം സംഘം മടങ്ങും

Post a Comment