*വഖഫ് ബില്ല് വംശഹത്യാ നീക്കവും സ്വയം നിർണ്ണയം ഇല്ലാതാക്കുന്നതും -*
*വെൽഫെയർ പാർട്ടി*
*അഴിയൂർ: കേന്ദ്രസർക്കാർ കൊണ്ട് വന്ന വഖഫ് ബില്ല് വംശഹത്യാ നീക്കവും സ്വയം നിർണ്ണയം ഇല്ലാതാക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി. അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വംശവെറിയുടെ വഖഫ് ബില്ലിനെതിരെ അഴിയൂർ ചുങ്കം ടൗണിൽ ഫെബ്രുവരി 14 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം ഷുഹൈബ് കൈതാൽ വംശവെറിയുടെ ബില്ല് കത്തിച്ച് പ്രതിഷേധ സായാഹ്നം ഉത്ഘാടനം നിർവ്വഹിച്ചു. വെൽഫെയർ പാർട്ടി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സി.കെ.അബ്ദുൽ ജലീൽ, സെക്രട്ടറി എസ്.പി. ഹംസ, ട്രഷറർ സലീം.കെ, ജോയ്ൻ സെക്രട്ടറി സെഫീറ ഷുഹൈബ് എന്നിവർ പ്രതിഷേധ സായാഹ്നത്തിന് നേതൃത്വം നൽകി.*

Post a Comment