ദ്വിദിന സ്റ്റെം ഇന്നവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
മാഹി: ചാലക്കര പി.എം. ശ്രീ. ഉസ്മാൻ ഗവൺമെന്റ് ഹൈസ്‌കൂളിൽ നടക്കുന്ന ദ്വിദിന സ്റ്റെം ഇന്നവേഷൻ ക്യാമ്പ് വിദ്യാർഥികൾക്ക് പുത്തൻ സങ്കേതിക മേഖലകളിൽ വേറിട്ട അനുഭവങ്ങൾ നല്കുന്ന പരിശീലന ശില്പശാലയായി. കോഴിക്കോട് സർവ്വകലാശാല സെന്റർ ഫോർ ഇന്നവേഷൻ എൻറ്റെർപ്രെണർഷിപ്പിയിലെ ലെ മുഖ്യ പരിശീലകരായ മൊഹമ്മദ് ഷിബിൽ, എസ്.അബ്ദുൾ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ കോഡിങ്ങിലൂടെ മൈക്രോപ്രോസസറുകൾ ഉപയോഗിച്ച് എൽ. ഈ. ഡി. ബൾബുകളെ വിവിധ തരത്തിൻ പ്രവർത്തിപ്പിച്ച് ഡാൻസിങ്ങ് ലൈറ്റുകൾ ഉണ്ടാക്കിക്കൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഉത്സാഹമേകുന്ന ഒന്നായി. വിദ്യാർഥികളുടെ കയ്യിലുള്ള മൊബൈൽ ഫോണുകളിൽ പ്രത്യേകം ആപ്പ് ഡൗൺലോഡ് ചെയ്ത് കുട്ടിപ്പൈ *സാഫ്‌ട്‌വേർ ഉപയോഗിച്ചാണ് പരിശീലന പരിപാടി നടന്നത് എന്നതും ക്യാമ്പിന്റ സവിശേഷതയാണ്
ശാസ്ത്രം, സാങ്കേതിക വിദ്യ,എഞ്ചിനിയറിംങ്ങ്,ഗണിത ശാസ്ത്രം എന്നിവയോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിന്റെ സാധ്യതയും കുട്ടികളിലെത്തിക്കുന്ന വിധമാണ് ദ്വിദിന ഇന്നവേഷൻ ക്യാമ്പ് സംവിധാനം ചെയ്തത്.
നേരത്തെ നടന്ന പ്രത്യേക ചടങ്ങിൽ മാഹി വിദ്യാഭ്യാസ വകുപ്പു മേലധ്യക്ഷ എം.എം. തനൂജ ദ്വിദിന ഇന്ന വേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻകെ.വി. മുരളിധരൻ അധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷ മാഹി ഏ.ഡി. പി.സി. പി.ഷിജു മുഖ്യാതിഥിയായിരുന്നു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.വി. സന്ദീവ് സംസാരിച്ചു. വിദ്യാർഥി പ്രതിനിധി കെ.പി. ശ്വേത സ്വാഗതവും മുതിർന്ന അധ്യാപിക പി.ശിഖ നന്ദിയും പറഞ്ഞു.
Post a Comment