o ഷുഗർ ബോർഡ് സ്ഥാപിച്ചു
Latest News


 

ഷുഗർ ബോർഡ് സ്ഥാപിച്ചു

 *ഷുഗർ ബോർഡ് സ്ഥാപിച്ചു.*



മാഹി:പ്രമേഹരോഗ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ: ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ്സും ഷുഗർ ബോർഡ് സംസ്ഥാപനവും നടന്നു.

തലശ്ശേരി മിഡ് ടൗൺ ലയൺസ്ക്ലബ്ബും കേരള ഭക്ഷ്യ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

 പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.കെ.ജയതിലകൻ       - അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ  ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു ലയൺസ് ക്ലബ്ബ്  പ്രസിഡണ്ട് ബോബി സഞ്ജീവ് പദ്ധതി വിശദീകരിച്ചു. റിട്ട. എസ് ഐ.സുരേഷ് സംസാരിച്ചു.

പ്രധാനാദ്ധ്യാപകൻ കെ.പി. ഹരീന്ദ്രൻ സ്വാഗതവും പി.കെ.സതീഷ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post