o രക്ഷാകർതൃ ബോധവല്ക്കരണം സംഘടിപ്പിച്ചു
Latest News


 

രക്ഷാകർതൃ ബോധവല്ക്കരണം സംഘടിപ്പിച്ചു

 *രക്ഷാകർതൃ ബോധവല്ക്കരണം സംഘടിപ്പിച്ചു.*



മാഹി: മൂലക്കടവ് ഗവ. ലോവർ പ്രൈമറി സ്കൂളിൽ സമഗ്ര ശിക്ഷയുടെയും അധ്യാപക രക്ഷാകർതൃ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്ഷാകർതൃ ബോധവല്ക്കരണ ക്ലാസ്സു സംഘടിപ്പിച്ചു.

യുവ സൈക്കോളജിസ്റ്റും കൗൺസിലറുമായ 

ഡോ. ജിൻഷി ജോഷി ബോധവല്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു ക്ലാസ്സ് നയിച്ചു.

എന്താണു ഗുണാത്മക രക്ഷാകർതൃത്വം എന്നും

പാരൻ്റിങ്ങ് ഒരു ആർട്ടായി മാറുന്നതെങ്ങനെയെന്നും അവർ രക്ഷിതാക്കളെ തൻ്റെ ക്ലാസ്സിലൂടെ ബോധ്യപ്പെടുത്തി.

പ്രധാനാധ്യാപിക എം. വിദ്യ അധ്യക്ഷത വഹിച്ചു


മാതൃ സമിതി അധ്യക്ഷ സി.എച്ച്.അഫില,

എസ്.എം.സി. മെമ്പർ എം. മുസ്തഫ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.


കെ. രൂപശ്രീ സ്വാഗതവും എം.രെന്യ നന്ദിയും പറഞ്ഞു.


തുടർന്നു നടന്ന ചർച്ചയിൽ രക്ഷിതാക്കളുടെ സജീവപങ്കാളിത്തം ഉണ്ടായി.

Post a Comment

Previous Post Next Post