*വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി*
ന്യൂമാഹി:
സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനുമെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വ. അരുൺ സി.ജി
ഭൂനികുതിയില്‍ അമ്പത് ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ജനങ്ങളെ പിഴിയുന്നത് എന്നും ധർണ്ണ സമരത്തിൽ ആരോപിച്ചു.
മണ്ഡലം പ്രസിഡണ്ട് വി.കെ അനീഷ് ബാബു അദ്ധ്യക്ഷവഹിച്ച ചടങ്ങിൽ വി.കെ രാജേന്ദ്രൻ, ഷാനു പുന്നോൽ, എൻ.കെ സജീഷ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.കെ സുനിത, സുനിൽകുമാർ കെ, സി.സത്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.എം.കെ പവിത്രൻ, ഒ എം എ ഗഫൂർ, മഹിള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.കെ അജിത, എം ഇഖ്ബാൽ, കോർണിഷ് കുഞ്ഞിമൂസ, സി.ടി ശശീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment