o ബാംഗ്ലൂരിൽ വെച്ച് ബൈക്കപകടത്തിൽ മാഹി സ്വദേശിയായ യുവാവ് മരിച്ചു
Latest News


 

ബാംഗ്ലൂരിൽ വെച്ച് ബൈക്കപകടത്തിൽ മാഹി സ്വദേശിയായ യുവാവ് മരിച്ചു

 *ബാംഗ്ലൂരിൽ വെച്ച് ബൈക്കപകടത്തിൽ മാഹി സ്വദേശിയായ യുവാവ് മരിച്ചു*



 മാഹി: ഹൈദരാബാദ് ബാംഗ്ലൂർ ഹൈവേയിൽ വച്ച് യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മാഹി കരിവയിൽ റോഡ് റെയിൽവേ സ്റ്റേഷന് സമീപം ദിവാഘറിൽ താമസിക്കുന്ന അശോകൻ കരുവൻതുരുത്തി ( ഉണ്ണി) ശ്രീജ പട്ടാണിപ്പ റമ്പത്ത് എന്നവരുടെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10. 30 നായിരുന്നു അപകടം.

 ഭാര്യ വിഷ്ണുപ്രിയ ( നിംഹാൻസ് ബാംഗ്ലൂർ ), മകൻ തന്മയ്, 

സഹോദരി ഹൃദ്യ അശോകൻ ( ശ്രീക്കുട്ടി ) നഴ്സിംഗ് വിദ്യാർഥിനി. 

ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത് 10.30 ന് മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ.




Post a Comment

Previous Post Next Post