വാഹനങ്ങൾ സ്ളാബിന് മുകളിൽ പാർക്ക് ചെ യ്യുന്നു
നടപ്പാതയുടെ സ്ലാബ് തകർന്നു
മാഹി : ദേശീയ പാതയോരത്തെ നടപ്പാതയുടെ സ്ലാബ് തകർന്നു. മാഹി പൂഴിത്തല ഫിഷറീസ് വകുപ്പിന് മുൻപിലെ നടപ്പാതയിലെ സ്ലാബ് തകർന്നതിനാലാണ് യാത്രക്കാർ ദുരിതമനുഭവിക്കുന്നത്. ഇവിടെ സ്ളാബിന് മുകളിൽ വാഹനങൾ പാർക്ക് ചെയ്യുന്നത് പതിവാണ്
അതിനെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാറില്ല
ദേശീയപാതയ്ക്കും റോഡരികിനും തീരെ വീതിയില്ലാത്ത ഭാഗമാണിത്. സ്ലാബ് തകർന്ന് കോൺക്രീറ്റ് ഓവുചാലിലേക്ക് വീണു കിടക്കുകയാണ്. കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്നതിനാൽ യാത്രക്കാരെ വൻ അപകടമാണ് കാത്തിരിക്കുന്നത്. സ്ലാബ് തകർന്നതിനാൽ കാൽനടയാത്രക്കാർ റോഡിൽ കയറിയാണ് നടക്കുന്നത് അതും അപകടകരമായതിനാൽ എത്രയും പെട്ടെന്ന് സ്ലാബ് പുനസ്ഥാപിക്കണമെന്നും, ഫുട്പാത്തിന് മുകളിലെ വാഹന പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Post a Comment