*നിയമം നടപ്പില്ലാക്കുക.
തിറ, ഉത്സവം തുടങ്ങിയ ആഘോഷങ്ങൾ നടക്കുന്ന ക്ഷേത്ര സ്ഥലങ്ങളില്ലോ അതിൻ്റെ പരിസരങ്ങളില്ലോ രാഷ്ട്രീയ പാർട്ടികളുടെ പരസ്യ ബോർഡുകളോ കൊടി തോരണങ്ങളോ പാടില്ല എന്ന തീരുമാനം പൂർണമായും നടപ്പില്ലാക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചും നിയമം അതിൻ്റെതായ അർത്ഥത്തിൽ നടപ്പില്ലാക്കിയെ പറ്റു എന്നാവശ്യപ്പെട്ടു കൊണ്ടും മാഹി അഡ്മിനിസ്ട്രേറ്റർ,സൂപ്രണ്ട് ഓഫ് പോലിസ് തുടങ്ങിയവരെ ബ്ലോക്ക് കോൺഗ്രസ്സ് പ്രതിനിധി സംഘം നേരിൽ കണ്ട് പരാതി ബോധിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പ്രസിഡണ്ട് കെ. മോഹനൻ, വൈസ് പ്രസിഡണ്ട് പി.പി വിനോദൻ,ജനറൽ സിക്രട്ടറിമാരായ വി ടി ഷംസുദിൻ ,ശ്യാംജിത്ത് പാറക്കൽ' ഉത്തമ്മൻ തിട്ടയിൽ ,സിക്രട്ടറിമാരായ ജിതേഷ് വാഴയിൽ ,ഷാജു കാനത്തിൽ, അജയൻ പൂഴിയിൽ തുടങ്ങിയ പ്രതിനിധി സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രാധാന്യത്തോടെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകി.

Post a Comment