o റോഡിലിറക്കി കെട്ടിയ കമാനം ഭീഷണി ഉയർത്തുന്നു.
Latest News


 

റോഡിലിറക്കി കെട്ടിയ കമാനം ഭീഷണി ഉയർത്തുന്നു.

 റോഡിലിറക്കി കെട്ടിയ കമാനം ഭീഷണി ഉയർത്തുന്നു.


മാഹി: കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  ഫ്ലവർ ഷോയുടെ പരസ്യത്തിനായി റോഡിലിറക്കി കെട്ടിയ കമാനമാണ് ഭീഷണി ഉയർത്തുന്നത്. കുപ്പി കഴുത്തു പോലെ വീതി കുറഞ്ഞതും ദൂരദൃശ്യം കാണാത്തതുമായ പാലത്തിന് സമാന്തരമായിട്ടാണ് കമാനമുയർത്തിയത്. വീതി കുറഞ്ഞ റോഡിലേക്ക് ഇറക്കിയിട്ടാണ് കമാനത്തിൻ്റെ അടിഭാഗം വെച്ചിട്ടുള്ളത്. ഇതുമൂലം കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. കൂടാതെ ഇരുചക്ര വാഹനങ്ങൾ ഇതിൽ തട്ടി മറിഞ്ഞു വീഴുവാനുള്ള സാധ്യതയും കൂടുതലാണ്. ഇതുവഴി പോകുന്ന വലിയ വാഹനങ്ങൾ തട്ടി കമാനം റോഡിലേക്ക് മറിഞ്ഞുവീണ് കാൽനടക്കാരടക്കമുള്ളവർക്ക് പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്. അപകട ഭീഷണി ഉയർത്തുന്ന ഈ കമാനം എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post