റേഡിയോ ദിനാചരണം
മാഹി : ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്ത് റേഡിയോ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൻവാണി 90.8 എഫ് എം സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി സീതാലക്ഷ്മി അധ്യക്ഷയായി. ജൻവാണി എഫ് എം പ്രോഗ്രാം പ്രൊഡ്യൂസർ യതീഷ് നാരായണൻ, ഷൈനി എം, എ ബിജുഷ, ടി വി ജമുനബായ് എന്നിവർ സംസാരിച്ചു.
വിനോദത്തിനപ്പുറം വിജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ജൻവാണി കമ്മ്യൂണിറ്റി എഫ് എം റേഡിയോ ദിനത്തിലെ എല്ലാ പരിപാടികളും നിയന്ത്രിച്ചത് ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്തിലെ റേഡിയോ ക്ലബ്ബ് കുഞ്ഞാറ്റ കൂട്ടമായിരുന്നു. റേഡിയോ സ്റ്റേഷനിലെ പരിപാടികൾക്ക് ജയിംസ് സി ജോസഫ്, ടി സജിത, കെ ഷിജിന, എം ഷൈനി, ടിവി സൗജത്ത് എന്നിവർ നേതൃത്വം നൽകി

Post a Comment