* *മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ ടൗൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണം വിജയിച്ചു*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിനൊന്നാമത് മത്സരത്തിൽ ടൗൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണം ( 3 -1) ന് KFC കാളിക്കാവിനെ പരാജയപ്പെടുത്തി.
തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി പ്രസിഡൻ്റ് എം.സി.പവിത്രൻ, കേരളാ ബ്ലാസ്റ്റേർസ് ജൂനിയർ ടീമിൻ്റെ ക്യാപ്റ്റൻ ജീവൻ വിജേഷ്, സാമൂഹ്യ പ്രവർത്തകൻ വടക്കൻ ജനാർദ്ധനൻ എന്നിവർ വിശിഷ്ടാതിഥികളായി കമ്മറ്റി അംഗങ്ങളായ കെ.പി.സുനിൽകുമാർ, ടി.കെ.ഹേമചന്ദ്രൻ ,കെ എം.ബാലൻ എന്നിവർ അനുഗമിച്ചു
ഇന്നത്തെ മത്സരത്തിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ തലശ്ശേരി വെറ്ററൻസ് (1-0) ന് മാഹി വെറ്ററൻസിനെ തോൽപ്പിച്ചു.
*നാളെത്തെ മത്സരം*
രണ്ടാമത് ക്വാർട്ടർ ഫൈനൽ
തയ്യിൽ ഹരീന്ദ്രൻ സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചെറുകല്ലായി സ്പോൺസർ ചെയ്യുന്ന KDS കിഴിശ്ശേരി.
Vs
യുനൈറ്റഡ് FC നെല്ലിക്കുത്ത്.
Post a Comment