മാണിക്കാം പൊയിൽ ക്ഷേത്ര തിറയുത്സവം 21 ന് തുടങ്ങും
പന്തക്കൽ: മാണിക്കാം പൊയിൽ ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം 21, 22, 23 തീയ്യതികളിൽ നടക്കും - 21 ന് വെള്ളിയാഴ്ച്ച വൈകിട്ട് കാവിൽ കയറൽ, തുടർന്ന് വെള്ളാട്ടം - 22 ന് ശനിയാഴ്ച്ച വൈകിട്ട് 5ന് റെഡ് സ്റ്റാർ സാംസ്ക്കാരിക വേദി - കൂലോത്ത് മുക്ക് ദേശവാസികളുടെ താലപ്പൊലി ഘോഷയാത്ര.പന്തോ ക്കാവ് അയ്യപ്പക്ഷേത്രത്തിൽ നിന്നും പുറപ്പെടും.തുടർന്ന് തെയ്യക്കോലങ്ങളുടെ വെള്ളാട്ടങ്ങൾ. 23 ന് ഞായറാഴ്ച്ച പുലർച്ചെ ഗുളികൻ തിറ, തുടർന്ന് ഘണ്ഡാ കർണ്ണൻ,ശാസ്തപ്പൻ, കാരണവർ, എളയടത്ത് ഭഗവതി എന്നീ തിറകൾ കെട്ടിയാടും.ഉച്ചയ്ക്ക് 12 ന് അന്നദാനം.വൈകിട്ട് ക്ഷേത്രം ആറാടിക്കലിന് ശേഷം നടക്കുന്ന ഗുരുസി യോടെ ഉത്സവം സമാപിക്കും
Post a Comment