* *മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ മെഡിഗാർഡ് അരീക്കോട് വിജയിച്ചു*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ അവസാന പ്രീ ക്വാർട്ടറായ പതിനാലാമത് മത്സരത്തിൽ മെഡിഗാർഡ് അരീക്കോട്( 3 - 2) ന് സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തി.
അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മെഡിഗാർഡ് അരീക്കോട് ,അഭിലാഷ് FC കുപ്പോത്തിനെ നേരിടും.
മയ്യഴി MLA രമേഷ് പറമ്പത്തും മുൻ പുതുച്ചേരി ആഭ്യന്തര വകുപ്പു മന്ത്രി .ഇ.വത്സരാജും മയ്യഴി പോലീസ്സ് സബ്ബ് ഇൻസ്പെക്ടർ . അജയകുമാറും വിശിഷ്ടാതിഥികളായി താരങ്ങളെ പരിചയപ്പെട്ടു
ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ, മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻ്റ് കെ.സി. നികിലേഷ്, ടൂർണ്ണമെൻ്റ് കമ്മറ്റി രക്ഷാധികാരി അഡ്വ.ടി.അശോക് കുമാർ എന്നിവർ അനുഗമിച്ചു
*നാളെ ആദ്യ സെമി ഫൈനലിൽ
സൂപ്പർ സ്റ്റുഡിയോ .മലപ്പുറം
തയ്യൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FC തൃശൂരുമായി ഏറ്റുമുട്ടും

Post a Comment