*മുക്കാളി റെയിൽവേസ്റ്റേഷനോടുള്ള അവഗണയിൽ പ്രതിഷേധിച്ച്; പാലക്കാട് ഡി.ആർ. എം ഓഫീസിന് മുൻപിൽ നിൽപ്പു സമരം. സംഘടിപ്പിച്ചു
പാലക്കാട്*: കോവിഡ് കാലത്തിന് മുൻപ് നിർത്തലാക്കിയ ട്രെയിനുകൾക്ക് മുക്കാളിയിൽ സ്റ്റോപ്പ് അനുവദിക്കുക. റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പല തവണകളിലായി നാട്ടുകാരുടെയും, ജന പ്രതിനിധികളുടെയും നേതൃത്വത്തിൽ വിഷയം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലം കാണാത്തതിൻറെ പശ്ചാത്തലത്തിൽ ശാശ്വത പരിഹാരം ലഭിക്കുന്നതിനായി മുക്കാളി പാസഞ്ചേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ഡി.ആർ. എം ഓഫീസിന് മുൻപിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമരപരിപാടി വടകര എംഎൽഎ കെ.കെ.രമ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.ഗിരിജ സമര പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷാ പുത്തൻ പുരയിൽ, ജനപ്രതിനിധികൾ സമര സമിതി അംഗങ്ങൾ, മെമ്പർമാർ, വിവിധ രാഷ്ട്രിയ നേതാക്കന്മാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് എംഎൽഎയുടെ നേതൃത്വത്തിൽ ഡി.ആർ.എം ആയി ചർച്ച നടത്തിയതിൻറെ അടിസ്ഥാനത്തിൽ ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ കാര്യത്തിൽ പഠിച്ചതിനു ശേഷം തീരുമാനം കൈകൊള്ളാം എന്നും മുക്കാളി സ്റ്റേഷൻ ഒരു കാരണവശാലും നിർത്തലാക്കില്ല എന്ന ഉറപ്പും ലഭിക്കുകയുണ്ടായി.

Post a Comment