o കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും സംഘടിപ്പിച്ചു
Latest News


 

കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും സംഘടിപ്പിച്ചു

 *കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും സംഘടിപ്പിച്ചു*



 പള്ളൂർ: മാഹി നാഷണൽ എക്സ്-സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ വാർഷിക ജനറൽബോഡി മീറ്റിങ്ങും മാഹി എക്സ്-സെർവീസ്‌മെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും നടത്തി.


അറവിലകത്ത് പാലത്തിന് സമീപമുള്ള എൻ എക്സ്  സി സി ഓഫീസിൽ റിട്ടയേർഡ് കേണൽ വിനോദ്  ഉദ്ഘാടനം ചെയ്‌തു.


 ചടങ്ങിൽ എക്സ്-സെർവീസ്‌മെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഗോപാലൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. 

എൻ എക്സ്  സി സി പ്രസിഡണ്ട് വിജയൻ കാവിൽ മുഖ്യ ഭാഷണം നടത്തി.

രാജലക്ഷ്മി , നളിനി  ടീച്ചർ എന്നിവർ ആശംസ ഭാഷണം നടത്തി.


മോഹനൻ കിടാവ് സ്വാഗതവും ഗംഗാധരൻ കക്കൂഴിപറമ്പത് നന്ദിയും പറഞ്ഞു .

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

Post a Comment

Previous Post Next Post