*ഷറീനബെസ്സി ടീച്ചർ സർവ്വീസിൽ നിന്നും വിരമിച്ചു.*
സുദീർഘകാലം ശിഷ്യഗണങ്ങളിൽ അറിവിൻ്റെ നിറവെളിച്ചം പകർന്നു നൽകിയ ഷെറീന ബെസ്സി ടീച്ചർ സി.ഇ. ഭരതൻ ഗവ: ഹയർ സെക്കണ്ടറിയിൽ ലക്ചററായി സേവനമനുഷ്ഠിച്ച ശേഷമാണ് വിരമിച്ചത്. കുട്ടികളെ ഒരേ സമയത്ത് ലാളിക്കുകയും വിജ്ഞാനത്തിൻ്റെ ലോകത്തിലേക്ക് നയിക്കുവാൻ കർക്കശഭാവം സ്വീകരിക്കുകയും ചെയ്യുന്ന ടീച്ചറുടെ ക്ലാസ്സുകൾ വലിയൊരു അനുഗ്രഹമായാണ് ശിഷ്യർ വിലയിരുത്തുന്നത്. ഉന്നത വ്യക്തി ശോഭയുടെ ഉടമയായ ടീച്ചർ ആ മഹത്വം ശിഷ്യരിലേക്കും അവർ അറിയാതെ പകർന്നിരുന്നു.
മാഹിയിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പോണ്ടിച്ചേരിയിലാണ് ടീച്ചർ തുടർ പഠനം നടത്തിയത്.
ബി. എ , എം എ ( സാമ്പത്തികശാസ്ത്രം,ഇംഗ്ലീഷ്), എം. ഫിൽ , ബി.എഡ് എന്നീ ബിരുദങ്ങൾ നേടിയ ശേഷം ജോലി ലഭിച്ച് മാഹിയിലെ ഗവ: ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായി 1995 ൽ ജോലിയിൽ പ്രവേശിച്ചു. ട്രാൻസ്ഫർ ലഭിച്ച് യു. ജി.എച്ച്. എസ് ചാലക്കരയിലും പന്തക്കൽ സ്കൂളിലും സേവനം ചെയ്തു. 2016 ജനുവരിയിൽ ൽ ഇക്കണോമിക്സ് ലക്ചറ റായി പ്രമോഷൻ ലഭിച്ച് ജവഹർലാൽ നെഹ്റു ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിച്ചു തുടങ്ങി. അതിനു ശേഷം ഐ.കെ. കുമാരൻ ഹയർ സെക്കണ്ടറിയിൽ നിന്നുമാണ് ടീച്ചർ 2022 ൽ സി. ഇ ഭരതനിൽ എത്തിച്ചേർന്നത്.
ക്ലാസ് റൂം പ്രവർത്തനങ്ങളിൽ ഒതുങ്ങി നിൽക്കാതെ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിൽ ടീച്ചർ സമയം കണ്ടെത്തിയിരുന്നു.
മാഹി മേഖലാതല ബാലകലാമേളകളിലും ശാസ്ത്രമേളകളിലും സ്കൂൾതല കലാ കായിക പ്രവർത്തനങ്ങളിലും വിവിധ കമ്മറ്റികളിൽ അംഗമായി നിന്ന് മാതൃകാപരമായ പ്രവർത്തനം ടീച്ചർ കാഴ്ച വച്ചിട്ടുണ്ട്. മാഹി വിദ്യാഭ്യാസ മേഖലയെ തിളക്കമുള്ളതാക്കിക്കൊണ്ടിരിക്കുന്ന അമൂല്യ രത്നങ്ങളിലൊന്നാണ് 29 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് 2024 ഡിസംബർ 31 ന് പടിയിറങ്ങുന്നത്. ആശംസകൾ സ്നേഹാദരങ്ങളോടെ🙏🏻
Post a Comment