*പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സ്വത്ത്!*
-രമേശ് പറമ്പത്ത്
മാഹി:ചാലക്കര പി. എം. ശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂൾ അടക്കമുള്ള പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സ്വത്താണെന്നും അതു ഒരു ദേശത്തിൻ്റെ സാംസ്കാരിക ചൈതന്യത്തെ ഉജ്ജ്വലിപ്പിക്കുമെന്നും മാഹി എം.എൽ.എ. രമേശ് പറമ്പത്ത് പറഞ്ഞു.
ദേശത്തിൻ്റെ ആഘോഷ രാവായി മാറിയ ചാലക്കര പി.എം. ശ്രി. ഉസ്മാൻ ഗവ. ഹൈസ്കൂളിൻ്റെ വാർഷികാഘോഷത്തിൻ്റെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും തിങ്ങി നിറഞ്ഞ ആഹ്ളാദ നിർഭരമായ സദസിനെ സാക്ഷിയാക്കി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാലക്കര ഉസ്മാൻ ഗവ. മിഡിൽ സ്കുളിനെ ഹൈസ്ക്കൂളാക്കി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുൻ എം.എൽ. എ. എ.വി.ശ്രീധരൻ നല്കിയ മഹത്തായ സംഭാവനകളെ രമേശ് പറമ്പത്ത് പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു.
മയ്യഴിലെ സർക്കാർ സ്കൂളിലെ അധ്യാപകർ നല്ല കഴിവുറ്റവരാണെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേർ ഡി മോഹൻ കുമാർ തൻ്റെ അധ്യക്ഷ ഭാഷണത്തിൽ പറഞ്ഞു.
മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം. എം തനുജ മുഖ്യഭാഷണം നടത്തി.
സമഗ്ര ശിഷ എ.ഡി.പി.സി. പി ഷിജു, അധ്യാപക രക്ഷാകർതൃസമിതി പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ കെ.വി.സന്ദീവ് മാതൃസമിതി വൈസ് പ്രസിഡണ്ട് ടി.പി ജസ്ന, എസ്.എം സി ചെയർപേഴ്സൺ കെ. എൻ. സിനി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
ദേശിയ തലത്തിലും സംസ്ഥാനത്തിലും വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾകളെ ചടങ്ങിൽ ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
സ്കൂൾ തല കലാകായിക മത്സരങ്ങളിൽ വിജയികളായ
പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.
സ്കൂൾ പ്രധാനധ്യാപകനും സംഘടകസമിതി ജനറൽ കൺവീനറുമായ കെ.വി മുരളിധരൻ ചടങ്ങിനു സ്വാഗതം പറഞ്ഞ് വാർഷിക റിപ്പോർട്ട് അവതരിപ്പി്ച്ചു.
സിനിയർ അധ്യാപിക പി.ഇ.സുമ നന്ദി പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച മികവുറ്റ വിവിധ കലാപരിപാടികൾ കാണികളുടെ കണ്ണും കരളും കവർന്നു.
പി.എം. ശ്രീ. പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയമായതിനാൽ വാർഷികാഘോഷത്തിനു പ്രത്യേകം ഫണ്ട് ലഭ്യമായി എന്ന പ്രത്യേകത ഇത്തവണ ആഘോഷത്തിനുണ്ടായിരുന്നു.
Post a Comment