പുതുച്ചേരി ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി സജു ചോതൻ
പുതുച്ചേരി ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പള്ളൂർ മാഹി സ്വദേശി സജു ചോതൻ നിയമിക്കപ്പെട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളികൂടെയാണ് സജു. പോണ്ടിച്ചേരിയിൽ 23ന് ആന്ധ്രാപ്രദേശിനെതിരെയും 30ന് ഉത്തരാഖ ണ്ഡിനെതിരെയുമാണ് പോണ്ടിച്ചേരിയുടെ മത്സരം. 2010 അണ്ടർ 16 പുതുച്ചേരി ടീമിന്റെ മുഖ്യ പരിശീലകാനായിട്ടുണ്ട്.
ആദ്യമായാണ് സജു സീനിയർ ടീമിന്റെ കോച്ചായുള്ള നേട്ടം കൈവരിക്കുന്നത്. ഈ ബാറ്റിംഗ് ഓൾറൗണ്ടർ പോണ്ടിച്ചേരിക്കുവേണ്ടി 2018/2019വർഷങ്ങളിൽ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. സിക്കിമിനെതിരെ നേടിയ 81റൺസാണ് കരിയറിലെ ഉയർന്ന സ്കോർ. കണ്ണൂർ ജില്ല ക്രിക്കറ്റ് ലീഗ് മത്സര ങ്ങളിൽ കൂടുതൽ തവണ മാൻ ഓഫ് ദ മാച്ച് കരസ്ഥ മാക്കിയ താരത്തിനുള്ള അസോസിയേഷൻ ബഹുമതിയും നേടിയിട്ടുണ്ട്.കോടിയേരി സ്വദേശി ലിൻസി ലക്ഷ്മണനാണ് ഭാര്യ (വടക്കുംമ്പാട് സ്കൂൾ ആദ്യപിക )
ഹിയാൻ സജുവാണ് മകൻ.
Post a Comment