o എൻ.കെ. പ്രേമൻ്റെ മരണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു
Latest News


 

എൻ.കെ. പ്രേമൻ്റെ മരണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

 എൻ.കെ. പ്രേമൻ്റെ മരണത്തിൽ
സർവ്വകക്ഷി യോഗം അനുശോചിച്ചു



ന്യൂമാഹി : കോൺഗ്രസ്സ്  നേതാവും ന്യൂമാഹിയിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന എൻ.കെ പ്രേമൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോഭിച്ചു. യോഗത്തിൽ കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. കെ. പി സി സി മെമ്പർ വി.രാധാകൃഷണൻ മാസ്റ്റർ, വാർഡ് മെമ്പറും മുസ്ലീംലീഗ് നേതാവുമായ അസ്ലം ടി.എച്ച്, മണ്ഡലം പ്രസിഡണ്ട് വി.കെ അനിഷ് ബാബു, സി.പി ഐ എം നേതാവ് സി.കെ പ്രകാശൻ, ബി.ജെ പി നേതാവ് ശശിധരൻ കുളപ്രത്ത്, ഡിസിസി മെമ്പർ   വി.സി. പ്രസാദ്, മാഹി മേഖല പ്രസിഡണ്ട് കുന്നുമ്മൽ മോഹനൻ, ഐ.എൻ.ടി യു.സി നേതാവ് കെ. ഹരീന്ദ്രൻ, മാങ്ങോട്ടും കാവ് ക്ഷേത്ര കമ്മിറ്റി സിക്രട്ടറി ഷാജി കൊള്ളുമ്മൽ, സി ഐ.ടി.യു നേതാവ് എസ് കെ. വിജയൻ, പൊത്തങ്ങാട് രാഘവൻ, പി. ഭരതൻ, സി.എച്ച് സുകുമാരൻ തുടങ്ങിയവർ അനുശോചിച്ചു.

Post a Comment

Previous Post Next Post