*ദേശത്തിനുണർവായി മുണ്ടോക്ക് ഫെസ്റ്റ്*
മാഹി:മാഹിയിലെ മുണ്ടോക്ക് പ്രദേശത്ത് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസംബർ 29 ന് നടത്തിയ മുണ്ടോക്ക് ഫെസ്റ്റ് ജനശ്രദ്ധ ആകർഷിച്ചു. ദേശത്തു നിന്നും മരണപ്പെട്ടവരുടെ ഓർമ്മക്കായി നടത്തിയ മൗന പ്രാർത്ഥനക്ക് ശേഷം തുടങ്ങിയ ചടങ്ങിൽ മുണ്ടോക്ക് റസിഡൻസ് അസോസിയേഷന്റെ പ്രസിഡണ്ടും മുൻ കൗൺസിലറുമായ പള്ള്യൻ പ്രമോദിൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിക്ക് ഒ.വി.ബഷീറിൻ്റെ കൊച്ചുമക്കളായ ഖദീജ ഫിനോസും സൈനബ് ഫിനോസും അവതാരകരായി.
സെക്രട്ടറി പർവീസ് കെ ഇ സ്വാഗതം പറഞ്ഞു.
ദേശത്തിൻറെ കാരണവന്മാരായ കോട്ടായി മുകുന്ദൻ,മുണ്ടോക്ക് ഹംസ. നിരഞ്ജൻ, പടിക്കൽ മെഹബൂബ് എന്നിവരെ പരിപാടിയുടെ ഭാഗമായി ആദരിച്ചു
മുണ്ടോക്ക് ഫെസ്റ്റിനു മുന്നോടിയായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടന്നു.
മയ്യഴിയുടെ ഗായകൻ സിറാജ് മമ്മൂസിന്റെ നേതൃത്വത്തിൽ ഗാനമേളയും പ്രദേശത്തെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു
വൻ ജനപങ്കാളിത്തമുണ്ടായിരുന്ന പരിപാടിയിൽ ഭക്ഷണവിതരണവുമുണ്ടായി




Post a Comment