കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുത്.
അഴിയൂർ: ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ദേശീയ പാത അതോററ്റി നിലപാടിനെതിരെ അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി. രാഷ്ട്രീയ പാർട്ടികളും , വ്യാപാരി സംഘടനകളും മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയുടെയും പിന്തുണയോടെയാണ് ഹർത്താൽ ആചരിച്ചത്.
കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രക്ഷോപം നടത്തുന്നതിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിൽ സർവ്വകക്ഷി റാലിയും ബഹുജന കൂട്ടായ്മയും നടത്തി.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.
ടി.ജി. നാസർ, പി. ബാബുരാജ്, എം.പി. ബാബു, യു.എ.റഹീം,കൈപ്പാട്ടിൽ ശ്രീധരൻ , വി.പി.പ്രകാശൻ,പ്രദീപ് ചോമ്പാല , മുബാസ് കല്ലേരി, ഷംസീർ ചോമ്പാല , റഫീക്ക് അഴിയൂർ, ഇ എം ഷാജി, ഹാരിസ് മുക്കാളി, കെ.പി.പ്രമോദ്, എന്നിവർ സംസാരിച്ചു.

Post a Comment