യുവജന ദിനം ആചരിച്ചു
മാഹി:ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് മൈഭാരത് നെഹ്റു യുവകേന്ദ്ര മാഹിയും തീരം സംസ്കാരികവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ2025 ജനുവരി12ന് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് ദേശീയ യുവജന ദിനം ആചരിച്ചു
തീരം സാംസ്കാരികവേദി പ്രസിഡൻ്റ് മഹേഷ പി അധ്യക്ഷത വഹിച്ച പരിപാടി മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം ഉദ്ഘാടനം ചെയ്തു,തലശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ മുഖ്യാഭാഷണം നടത്തി, സുധാകരൻ മാസ്റ്റർ സ്മാരക ഫുട്ബോൾ അക്കാദമി ചീഫ് കോച്ച്. പി. അർ. സലിം ആശംസ് ഭാഷണം നടത്തി തീരം സാംസ്കാരിക വേദി സെക്രട്ടറി . കെ. വി കൃപേഷ് സ്വാഗതവും, ടി. സായന്ദ് നന്ദിയും പറഞ്ഞു . സ്പോർട്സ് മീറ്റ് 2025ൽ വിജയികളായ ഡോ. അൻസാരി മെമ്മോറിയൽ സ്പോർട്സ് ക്ലബ് (winner.ഫുട്ബോൾ ) സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി( റണ്ണേഴ്സ് അപ് ഫുട്ബോൾ) തീരം സാംസ്കാരിക വേദി (winner വോളി ബോൾ). ഫിഷർമെൻ വെൽഫെയർ കമ്മിറ്റി ( റണ്ണേഴ്സ് അപ്പ്)അത്ലറ്റിക്സ്,ബാഡ്മിൻ്റൺ വിജയികൾ എന്നിവർക്ക് വേദിയിൽ വെച്ച് സമ്മാനം വിതരണം നടത്തുകയുണ്ടായി തുടർന്ന് പുഷ്പലത&ടീം, സി. എച്ച്.ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘം എന്നിവരുടെ കലാപരിപാടികളും നടത്തുകയുണ്ടായി

Post a Comment