*അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി ആക്രമത്തിൽ യുവാവിന് പരിക്ക്*
അഴിയൂർ:
കോറോത്ത് റോഡിൽ കാട്ടുപന്നി
സ്കൂട്ടറിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു
കോറോത്ത് റോഡിലെ പുത്തൻ പുരയിൽ മീത്തലിൽ സുബ്രമണ്യന്റെ മകൻ ആകാശി(20)നാണ് ഇന്നലെ രാത്രി 9 മണിയോടെ വീടിനടുത്തുള്ള റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നി ഇടിച്ച് വീഴ്ത്തിയതിനെത്തുടർന്ന് പരിക്കേറ്റത്
ഈ പ്രദേശങ്ങളിൽ ഈയ്യിടെയായി കാട്ടുപന്നി ശല്യം രൂക്ഷമാണ്.
കാർഷിക വിളകൾക്ക് ഉൾപ്പെടെ കാട്ടുപന്നി ശല്യം ഭീഷണിയാണ്.
രാത്രികാലങ്ങളിലെ കാൽനടയാത്രയും ഇരുചക്ര വാഹന യാത്രയും കാട്ടു പന്നി ആക്രമണ ഭീതിയിലാണ്
നിലവിൽ തെരുവുനായ ശല്യത്തിൽ വലയുന്ന പ്രദേശത്ത് കാട്ടുപന്നി ഭീതി കൂടി ആയതോടെ നാട്ടുകാർ അങ്കലാപ്പിലായി.
ബന്ധപ്പെട്ട അധികൃതർ ഈ ഈ വിഷയത്തിൽ വേണ്ട പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment