o ജനശബ്ദം അനുമോദിച്ചു.
Latest News


 

ജനശബ്ദം അനുമോദിച്ചു.

 ജനശബ്ദം അനുമോദിച്ചു.



മാഹി:ബി.എസ്എസ്.ദേശീയ അവാർഡ് നേടിയ ജനശബ്ദം പ്രസിഡണ്ട് കലൈമാമണി ചാലക്കര പുരുഷുവിന് ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ശിശിരം ബംഗ്ലാവിൽ സ്വീകരണം നൽകി.

ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ്, സുഹ്റ എന്നിവർ കേക്ക് മുറിച്ച് മധുരം നൽകി.ടി.എം.സുധാകരന്റെ അദ്ധ്യക്ഷതയിൽ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് സതി ശങ്കർ ഉപഹാരം നൽകി. മുതിർന്ന അംഗം അസീസ് ഹാജി പൊന്നാട അണിയിച്ചു. സി.എച്ച്.സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ് , ഷാജി പിണക്കാട്ട്, സുരേഷ് പന്തക്കൽ, സവിതാ ദിവാകർ, സോമൻആനന്ദ്, ജസീമ മുസ്തഫ, 

സോമൻമാഹി ,സംസാരിച്ചുസൗഹൃദവിരുന്നുമുണ്ടായി.

ദാസൻ കാണി സ്വാഗതവും, ടി.എ. ലതിപ് നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post