*അഴിയൂർ ഗ്രാമപഞ്ചായത്ത്* *ഭിന്നശേഷി* *കലോത്സവം*
*സംഘടിപ്പിച്ചു*
അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ഉണർവ് എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.
രണ്ടു ദിനങ്ങളിലായി പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, വാർഡ് മെമ്പർ സാലിം പുനത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ആരതി കൃഷ്ണ സ്വാഗതവും ബഡ്സ് സ്കൂൾ ടീച്ചർ പുഷ്പ നന്ദിയും പറഞ്ഞു.

Post a Comment