*എൻഎഎം അലുംനി യുഎഇ ചാപ്റ്റർ വാർഷികാഘോഷം ഫെബ്രുവരി 16ന് : പോസ്റ്റർ പ്രകാശനം ചെയ്തു.*
കല്ലിക്കണ്ടി എൻഎഎം കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ നാം അലുംനി യുഎഇയുടെ ഇരുപതാം വാർഷികാഘോഷപ്രചാരണ പോസ്റ്റർ റിലീസ് ചെയ്തു.
കല്ലിക്കണ്ടി എൻഎഎം കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ടി മജീഷ് കോളേജ് അലുംനി ജന. സെക്രട്ടറിയും കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ എൻ ഫിർദൗസിന് നൽകി പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.
കോളേജ് സീനിയർ ഫാക്കൽറ്റിയും ബികോം വിഭാഗം തലവനുമായ . കെ എസ് മുസ്തഫ, പൂർവ്വ വിദ്യാർത്ഥികളും നിലവിൽ കോളേജ് അദ്ധ്യാപകരുമായ ഡോ . ഷമീർ എപി (ഹെഡ് ഓഫ് ഡിപ്പാർട്മെൻറ്, കമ്പ്യൂട്ടർ സയൻസ്), ഡോ . ഹസീബ് വി വി (IQAC കോഓർഡിനേറ്റർ ), . മുഹമ്മദ് അൻസിർ (ഹെഡ് ഓഫ് ഡിപ്പാർട്മെൻറ്, ബിബിഎ ), ഡോ . അഷ്റഫ് ഇ (അസിസ്റ്റന്റ് പ്രൊഫസർ, ബികോം വിഭാഗം). അബ്ദുൽ അഹ്റാഫ് (അസിസ്റ്റന്റ് പ്രൊഫസർ, ബികോം വിഭാഗം), സമീർ പറമ്പത്ത് (സെക്രട്ടറി, മാനേജ്മന്റ് കമ്മിറ്റി ). ഗഫൂർ എം (കോളേജ് ഓഫീസ് സൂപ്രണ്ട്) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
2025 ഫെബ്രുവരി 16 ഞായറാഴ്ച ദുബൈ അബുഹൈൽ അമാന സ്പോർട്സ് ബേയിൽ നടക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ടി മജീഷ്, കലാ-സാംസ്കാരിക-മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

Post a Comment