o മൂലക്കടവിലും പരിസരത്തും റോഡിൽ ഡീസൽ ഒഴുകി - ഇരുചക്രവാഹനങ്ങൾ തെന്നിവീണു
Latest News


 

മൂലക്കടവിലും പരിസരത്തും റോഡിൽ ഡീസൽ ഒഴുകി - ഇരുചക്രവാഹനങ്ങൾ തെന്നിവീണു

 മൂലക്കടവിലും പരിസരത്തും റോഡിൽ ഡീസൽ ഒഴുകി - ഇരുചക്രവാഹനങ്ങൾ തെന്നിവീണു



മാഹി: മൂലക്കടവ് മുതൽ മാഹി റോഡിൽ ഇടയിൽ പീടിക വരെ റോഡിൽ ഡീസൽ ഒഴുകിയ നിലയിൽ ശനിയാഴ്ച്ച പുലർച്ചെയാണ് റോഡിൽ പരക്കെ ഡീസൽ മറിഞ്ഞ നിലയിൽ കണ്ടെത്തിയത്.

    രാവിലെ നിരവധി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ തെന്നി വീണു - മൂലക്കടവിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പോകുന്ന വലിയ വാഹനത്തിൻ്റെ ഡീസൽ ടാങ്കിൽ നിന്ന് മറിഞ്ഞ ഡീസലാണിത്. പന്തക്കൽ പോലീസ് മാഹി അഗ്നിശമന സേനയിൽ വിവരമറിയിക്കുകയായിരുന്നു. സോപ്പ് പൊടിയും വെള്ളവുമപയോഗിച്ച് അഗ്നിശമന സേന റോഡ് കഴുകി വൃത്തിയാക്കി - പന്തക്കൽ പോലീസ് ഗതാഗതം നിയന്ത്രിച്ചു. ഇത്തരം ഇന്ധനം നിറയ്ക്കുവാൻ എത്തുന്ന വാഹനങ്ങൾ പ്രദേശത്ത് നിരന്തരമായി അപകടം വരുത്തി വയ്ക്കുകയാണ്.കഴിഞ്ഞ ദിവസം പന്തോകാട്ടിൽ കണ്ടെയ്നർ ലോറി വൈദ്യുതി തൂണിനിടിച്ച് ഹൈടെൻഷൻ ലൈൻ റോഡിൽ പൊട്ടിവീണിരുന്നു - പന്തക്കലിൽ മണിക്കൂറുകളോളം വൈദ്യുതി നിലച്ചിരുന്നു.


Post a Comment

Previous Post Next Post