o ചൊക്ലി പഞ്ചായത്ത്‌ യുഡിഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്*
Latest News


 

ചൊക്ലി പഞ്ചായത്ത്‌ യുഡിഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്*

 *ചൊക്ലി പഞ്ചായത്ത്‌ യുഡിഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്*




ഒളവിലത്ത് സ്ഥിതിചെയ്യുന്ന കുടുംബാരോഗ്യകേന്ദ്രത്തിലേക്കും, തലശ്ശേരി ഗവണ്മെന്റ് കോളേജ് ചൊക്ലിയിലേക്കും പോകുന്ന റോഡ് യാത്ര കുണ്ടും കുഴിയും നിറഞ്ഞു ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതപൂർണ്ണമായിരിക്കയാണ്. രോഗികൾക്കും വിദ്യാർത്ഥികൾക്കും വന്നുപെട്ട ദുരിതത്തിനു എത്രയും പെട്ടെന്ന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടു ചൊക്ലി പഞ്ചായത്ത്‌ യുഡിഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ആരോഗ്യകേന്ദ്രവും കോളേജും സ്ഥിതിചെയ്യുന്ന മൊട്ടേമ്മൽ ഒളവിലം യു. പി.സ്കൂൾ റോഡിൽ പ്രതിഷേധ ധർണ്ണയും നടത്തി. ധർണ്ണ ജില്ലാ കോൺഗ്രസ്‌ സെക്രട്ടറി അഡ്വ :കെ. ഷുഹൈബ് ഉത്ഘാടനം ചെയ്തു. യുഡിഫ് പഞ്ചായത്ത്‌ ചെയർമാൻ പി. കെ. യൂസഫ് അദ്ധ്യക്ഷം വഹിച്ചു. കെ. എം. പവിത്രൻ, എം. വി. മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു. എം ഉദയൻ, എം. പി. പ്രമോദ്, പി. ജയതിലകൻ, പി അശോകൻ, കെ. എം. ചന്ദ്രൻ, പി. ഭരതൻ,മുഹമ്മദ്‌ ഹാജി, വി ആർ. ഷിജിൽ, പി. എം. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post