എം.ടി.യെ അനുസ്മരിച്ചു
ന്യൂമാഹി: ചലച്ചിത്രകാരനും പത്രാധിപരും തുടങ്ങിയ സമസ്ത മേഖലകളിലും കൈയ്യൊപ്പ് ചാർത്തിയ പ്രതിഭാധനനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി അനുശോചിച്ചു. മലയാളത്തെ വിശ്വസാഹിത്യത്തിലേക്കുയർത്തിയ സർഗ്ഗ പ്രതിഭയായിരുന്നു എം.ടി.യെന്നു യോഗം വിലയിരുത്തി. ന്യൂമാഹി ഹിറാ സോഷ്യൽ സെന്ററിൽ നടന്ന യോഗത്തിൽ
പ്രസിഡന്റ് പി.കെ.വി. സാലിഹ് അദ്ധ്യക്ഷത വഹിച്ചു. സി.വി.രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു.
സോമൻ മാഹി, സി.കെ. രാജലക്ഷ്മി, ഷാജി കൊള്ളുമ്മൽ, എൻ.കെ.സജീഷ്, ഷാജി കൊള്ളുമ്മൽ, എം.എ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Post a Comment