പന്തംകൊളുത്തി പ്രകടനം നടത്തി
മുക്കാളി : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി അഴിയൂർ മണ്ഡലം കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കാളി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി
അഴിയൂർമണ്ഡലം പ്രസിഡണ്ട് പി ബാബുരാജ്,
പി സി രാമചന്ദ്രൻ
ബ്ളോക്ക് ജനറൽ സിക്രട്ടറിമാരായ
കെ പി രവീന്ദ്രൻ ,കെ പി വിജയൻ
അഴിയൂർ മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ
ഷെറിൻ കുമാർ,ബവിത്ത്
മഹിളാ കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് കമല എന്നിവർ നേതൃത്വം നല്കി
നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു

Post a Comment