വിജയാഹ്ലാദ പ്രകടനം നടത്തി
അഴിയൂർ : വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ
7 വർഷങ്ങൾക്കു ശേഷം ഓവറോൾ കിരീടം തിരിച്ചു പിടിച്ച അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി. ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, വാർഡ് ജനപ്രതിനിധികളായ സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, സജീവൻ സി എം, ജയചന്ദ്രൻ കെ കെ, പ്രീത പി കെ,സാലിം പുനത്തിൽ, സീനത്ത് ബഷീർ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ , ഉദ്യോഗസ്ഥന്മാരായ നിഖിൽ രാജ് കെ , സഫീർ കെ കെ, രഞ്ജിത് കുമാർ കെ കെ, ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി ഷിനി പി കെ,പ്രദീപ് ചോമ്പാല, റഫീഖ് എസ് പി, മുസ്തഫ എന്നിവർ നേതൃത്വം നൽകി.കലാ കായിക പ്രതിഭകൾ, ക്ലബ്ബ് ഭാരവാഹികൾ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Post a Comment