o വർക്കിംഗ് ഗ്രൂപ്പ്‌ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
Latest News


 

വർക്കിംഗ് ഗ്രൂപ്പ്‌ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

 *വർക്കിംഗ് ഗ്രൂപ്പ്‌ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.*



അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ്‌ ജനറൽ ബോഡി യോഗം   സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആയിഷ ഉമ്മർ  ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി   ചെയർപേഴ്സൺ രമ്യ കരോടി,പ്ലാൻ സെക്ഷൻ സീനിയർ ക്ലാർക്ക് രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം  നന്ദിയും പറഞ്ഞു.

14 വർക്കിംഗ് ഗ്രൂപ്പുകൾ ആയി നടന്ന ചർച്ചയിൽ വാർഡ് ജനപ്രതിനിധികൾ,നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

 

 


Post a Comment

Previous Post Next Post