*ചൊക്ളിയിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടിച്ചു*
പൊലീസ് പരിശോധനയിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി. പന്ന്യന്നൂർ അച്യുതത്തിൽ അജിത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രാമത്തിയിലെ എസ്.എസ്. സ്റ്റോർ സ്റ്റേഷനറി കടയിൽനിന്നാണ് 996 പേക്കറ്റ് ഹാൻസ്, കൂൾലി ഉൾപ്പെടെയുള്ള ലഹരിഉത്‌പന്നങ്ങൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകീട്ട് ആറരയോടെ ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.എസ്. രഞ്ജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രഹസ്യമായി സൂക്ഷിച്ച ഉത്‌പന്നങ്ങൾ കണ്ടെത്തിയത്. എസ്.ഐ. സജിത്ത്, ചിത്രൻ, സിജിൽ തറാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment