o മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബുള്ളറ്റ് കളവ് ചെയ്ത് കൊണ്ടുപോയ കുപ്രസിദ്ധ പ്രതി പിടിയിൽ
Latest News


 

മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബുള്ളറ്റ് കളവ് ചെയ്ത് കൊണ്ടുപോയ കുപ്രസിദ്ധ പ്രതി പിടിയിൽ

 മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബുള്ളറ്റ് കളവ് ചെയ്ത് കൊണ്ടുപോയ കുപ്രസിദ്ധ പ്രതി പിടിയിൽ



മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബുള്ളറ്റ് കളവ് ചെയ്ത് കൊണ്ടുപോയ കുപ്രസിദ്ധ പ്രതി പിടിയിലായി. കോഴിക്കോട് കല്ലായ് സ്വദേശി  കോയ തൊടുവയിൽ വീട്ടിൽ  മുഹമ്മദ് ഇൻസുദീൻ (32) എന്നയാളാണ് ചോമ്പാല പോലീസിൻ്റെ പിടിയിലായത്, ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണ കേസുകളിലും മയക്ക് മരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ഇൻസുദീൻ. CCTV ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം വെച്ച് കളവ് പോയ ബുള്ളറ്റ് സഹിതം പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. എസ് ഐ മനീഷ് വി കെ യുടെ നേതൃത്വത്തിൽ SCPO സജിത്ത് പി. ടി, ചിത്രദാസ്, CPO അജേഷ് ,രാഗേഷ് എന്നിവരും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്

Post a Comment

Previous Post Next Post