സ്വാച്ചതാ മെഗാ ക്ലീനിംഗ് പ്രോഗ്രാമിൽ ഗവണ്മെന്റ് എൽ പി. സ്കൂൾ പള്ളൂർ നോർത്തിലെ കൊച്ചു വിദ്യാർത്ഥികൾ അവതരിപ്പിച്ച ട്രാഷ് മോബ് ശ്രെദ്ധേയമായി...
മാഹി കടൽ തീരത്തു പുതുച്ചേരി ഗവർണർ കെ. കൈലാസനാഥ ഉദ്ഘാടനം ചെയ്ത സ്വാച്ഛതാ മെഗാ ക്ലീനിംഗ് പ്രോഗ്രാമിൽ ഗവണ്മെന്റ് എൽ. പി. സ്കൂൾ പള്ളൂർ നോർത്തിലെ കൊച്ചു കുട്ടികളും, കോളേജ് വിദ്യാർത്ഥികളും ആപ്ത മിത്രയുടെ വളണ്ടിയർമാരും ചേർന്ന് സ്വച്ച് ഭാരത് സന്ദേശം വിളിച്ചോതികൊണ്ട് നടത്തിയ ട്രാഷ് മോബ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
പരിപാടിക്ക് ശേഷം ഗവർണർ, MLA, RA എന്നിവർ നേരിട്ടെത്തി കുട്ടികളെ അഭിനന്ദനങ്ങൾ അറിയിച്ചതും കുട്ടികളുമായി ഗവർണർ കുശലം പറഞ്ഞതും കുട്ടികൾക്കും അധ്യാപകർക്കും വേറിട്ട അനുഭവമായി.
ഇത്തരം പരിപാടികൾ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും,പരിസ്ഥിതി ബോധവും വളർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കായിക അദ്ധ്യാപകൻ സി. സജീന്ദ്രൻ ,പ്രധാന അധ്യാപിക റീനാ ചാത്തമ്പള്ളി,അധ്യാപിക ആർ. രൂപ, ചിത്രകലാ അധ്യാപകൻ ടി. എം. സജീവൻ എന്നിവർ പടിപടികൾക്കു നേതൃത്വം നൽകി.



Post a Comment