o മാഹി ഹിന്ദു ശ്മശാനത്തിൽ മലിന ജല ശുചീകരണ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ല
Latest News


 

മാഹി ഹിന്ദു ശ്മശാനത്തിൽ മലിന ജല ശുചീകരണ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ല

 *മാഹി ഹിന്ദു ശ്മശാനത്തിൽ മലിന ജല ശുചീകരണ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ല*

.


ശ്രീനാരായണ ധമ്മ പരിപാലന യോഗം (SNDP) മാഹി യൂണിയൻ  പ്രസിഡൻഡ് കെ.പി. പ്രേമചന്ദ്രൻ, ജനറൽ സീക്രട്ടറി സജിത്ത് നാരായണൻ എന്നിവരുടെ നേതൃത്യത്തിൽ യൂണിയൻ ഭാരവാഹികൾ മാഹി റീജ്യണൽ അഡ്മിനിസ്റ്റേറ്ററെ സന്ദർശിച്ചു നിവേദനം നൽകി..

മാഹി മുൻസിപ്പാൽ ശ്മശാനത്ത് സർക്കാർ നിർമ്മിക്കാൻ ആലോചിച്ച മലിനജല ശുചീകരണ പ്ലാന്റ് ഈ പ്രദേശത്തെ താമസക്കാരെ നിത്യദുരിതത്തിലേക്ക് തള്ളിവിടാനേ ഉപകരിക്കുകയുള്ളൂ.

മാഹിയിലെ താഴ്ന്ന പ്രദേശത്തെ മുഴുവൻ അഴുക്കു വെള്ളവും കോരക്കുറുപ്പാൾ കുന്ന് എന്നറിയപ്പെടുന്ന ഈ കുന്നിൽ മുകളിൽ കൊണ്ടുവന്നു ശുചീകരിക്കുകയെന്നതു നിലവിൽ പ്രായോഗികമല്ല.

നമ്മുടെ പൂർവ്വീകരുടെ അന്ത്യ വിശ്രമ സ്ഥലമായ, പരിപാവനമായ ഹിന്ദു ശ്മശാനത്തിൽ വച്ചു മലിനജലം ശുചീകരിക്കുകയെന്ന തെറ്റായ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് SNDP മാഹി യൂണിയൻ ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post