എം.ടി. യുടെ നിര്യാണത്തിൽ മലയാള കലാഗ്രാമം അനുശോചിച്ചു
ന്യൂമാഹി: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ന്യൂമാഹി മലയാളകലാഗ്രാമം അനുശോചിച്ചു. കലാഗ്രാമം ട്രസ്റ്റി ഡോ. എ.പി. ശ്രീധരൻ അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ്, വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി എന്നിവർ എം.ടി എന്ന പെരുന്തച്ചനെ അനുസ്മരിച്ചു. കലാഗ്രാമം അഡ്മിനിസ്ട്രേറ്റർ ജയരാജൻ, പ്രശാന്ത് ഒളവിലം എന്നിവർ പ്രസംഗിച്ചു.
Post a Comment