*പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടരുതെന്ന ആവശ്യവുമായി മാഹിയിൽ എസ് എഫ് ഐ ഉപവാസസമരം നടത്തി*
മാഹി: നഴ്സിങ്ങ് കോളേജിനായി മാഹി ഗവ. എൽ പി സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുവാനുള്ള നടപടിയിൽ പ്രതിഷേധിച്ച് പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടരുതെന്ന ആവശ്യവുമായി മാഹിയിൽ എസ് എഫ് ഐ ഉപവാസസമരം നടത്തി
ഉമാഹി സ്റ്റാച്യു ജംഗ്ഷനിൽ നടന്ന ഉപവാസസമരം എസ് എഫ് ഐ കേരള സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു.
എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം നിവേദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സമിതിയംഗം ശരത് രവീന്ദ്രൻ, മുഹമ്മദ് ജാസിം, അലീഷ , എസ് എഫ് ഐ തലശ്ശേരി ഏരിയ സെക്രട്ടറി മുഹമ്മദ് ഫവാസ് എന്നിവർ സംസാരിച്ചു

Post a Comment