പരമ്പരാഗത കല്ലുമ്മക്കായ ശേഖരണ തൊഴിലാളികളുടെ കൂട്ടായ്മ യോഗം ചേർന്നു.
: ചോമ്പാല കടപ്പുറത്ത് പരമ്പരാഗത കല്ലുമ്മക്കായ ശേഖരണ തൊഴിലാളികളുടെ കൂട്ടായ്മ യോഗം ചേര്‍ന്നു. ഒരു കൂട്ടം തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗമായ കല്ലുമ്മക്കായ പറിക്കലിന് തടസ്സമായി ചിലർ യാതൊരു നിയന്ത്രണവുമില്ലാതെ വ്യാപകമായി ചെറു കല്ലുമ്മക്കായ വരെ പറിക്കുന്നത് വഴി വംശ നാശത്തിന് ഇടയാക്കുന്നു എന്ന തിരിച്ചറിവാണ് ഇവരെ സ്വയം സംഘടിക്കാന്‍ പ്രേരിപ്പിച്ചത് . ചിലർ പല സമയങ്ങളിലായി മൂന്നും,നാലും കൊട്ട കല്ലുമ്മക്കായ പറിക്കുന്ന രീതി തടയുന്നതിനും. പരമ്പരാഗത രീതിയിൽ കല്ലുമ്മക്കായ പറിക്കുന്നതിന് സാഹചര്യം ഒരുക്കുന്നതിനും വേണ്ടി ചർച്ച ചെയ്യാൻ വേണ്ടിയാണ് പരമ്പരാഗത തൊഴിലാളികൾ ചോമ്പാല കടപ്പുറത്ത് ഒത്തുകൂടിയത് . ഇനിമുതല്‍ ഒരാള്‍ ഒരുകൊട്ട കല്ലുമ്മക്കായ മാത്രമേ പറിക്കാവൂ എന്നും, രാവിലെ ആറരക്ക് പറിക്കാന്‍ തുടങ്ങണമെന്നും യോഗം തീരുമാനം കൈ കൊണ്ടു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കും. പരമ്പരാഗത കടല്‍ തൊഴിലാളികളില്‍ അലിഖിതമായ ഇത്തരം പല നിയമങ്ങളും വളരെ കാലം മുമ്പേ നിലനില്‍ക്കുന്നുണ്ട് . ഇപ്പോള്‍ അത്തരം നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിനാലാണ് കടല്‍ സമ്പത്ത് കുറയുന്നതിന് പ്രധാന കാരണം . ചോമ്പാല പോലീസിനും, കോസ്റ്റല്‍ പോലീസിനും ഇതു സംബന്ധിച്ച പരാതി നല്‍കിയതായി തൊഴിലാളികള്‍ അറിയിച്ചു . ഒ.ടി.ബാബു , ടി.ടി.സതീശന്‍ , കെ.ടി.ദാസന്‍ , യു.വി.മഹേഷ് , സുബേര്‍ ആയങ്കീന്‍റെവിട തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment