o മാഹി ആനവാതുക്കൽ വേണുഗോപാലായ ക്ഷേത്രം ഏകാദശി മഹോത്സവത്തിന് കൊടിയേറി*
Latest News


 

മാഹി ആനവാതുക്കൽ വേണുഗോപാലായ ക്ഷേത്രം ഏകാദശി മഹോത്സവത്തിന് കൊടിയേറി*

 

*മാഹി ആനവാതുക്കൽ വേണുഗോപാലായ ക്ഷേത്രം ഏകാദശി മഹോത്സവത്തിന് കൊടിയേറി




മാഹി:  മാഹി ആനവാതുക്കൽ വേണുഗോപാലായ ക്ഷേത്രത്തിലെ  ഡിസംബർ 5 മുതൽ 12 വരെ നടക്കുന്ന ഏകാദശി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ മേൽശാന്തി ഇട്ട്യേക്കണ്ടി വേണുഗോപാൽ കൊടിയേറ്റം നടത്തി.


ഡിസംബർ 6  വെള്ളി


രാവിലെ 6.30 ന്  മങ്ങാട്ട് പ്രഭകുമാറിൻ്റെ "വേദാംഗ്" ഭവനത്തിൽ നിന്നും താലപ്പൊലി വരവ്, വൈകീട്ട്  7 മണിക്ക് മഞ്ചക്കൽ ശ്രീ നാരായണ മഠത്തിൽ നിന്നും കാഴ്ച്ച വരവ്


ഡിസംബർ 7 ശനി


രാവിലെ 7ന് പി എസ് കൃഷ്ണനുണ്ണിയുടെ സോപാന സംഗീതം

രൺദീപിൻ്റെ "കുമ്പളപ്പുറത്ത് " ഭവനത്തിൽ നിന്നും താലപ്പൊലി വരവ്

വൈകീട്ട് 3ന് ത്യാഗരാജോത്സവം

തുടർന്ന് പഞ്ചരത്ന കീർത്തനാലാപനം

വൈകീട്ട് 7 ന് അഴിയൂർ കുന്നുംമഠം കളരി ഭഗവതി ക്ഷേത്രത്തിൽ നിന്നും കാഴ്ച്ച വരവ്


ഡിസംബർ 8 ഞായർ

പുത്തലത്തെ വേണുഗോപാലൻ എന്നവരുടെ ഇട്ട്യേക്കണ്ടി ഭവനത്തിൽ നിന്നും താലപ്പൊലി വരവ്


വൈകീട്ട്  7ന് വളവിൽ അയ്യപ്പമഠത്തിൽ നിന്നും കാഴ്ച്ച വരവ്

ശേഷം നൃത്തനൃത്യങ്ങൾ


ഡിസംബർ 9 ന് തിങ്കൾ 

ചൂടിക്കോട്ട ശിവൻ എന്നവരുടെ "ശ്രീശൈലം "ഭവനത്തിൽ നിന്നും താലപ്പൊലി വരവ്


വൈകീട്ട് 7 ന് ചെറിയത്ത് മണ്ടോള ക്ഷേത്രത്തിൽ നിന്നും കാഴ്ച്ച വരവ്

തുടർന്ന് ദേശവാസികളുടെ കലാപരിപാടികൾ


ഡിസംബർ 10 ചൊവ്വ

രാവിലെ 6.30 ന് ആനവാതുക്കൽ വിഘ്നേശ്വർ എന്നവരുടെ "നിരഞ്ജനം" എന്ന ഭവനത്തിൽ നിന്നും താലപ്പൊലി വരവ്

വൈകീട്ട് 7 ന് കരുവയൽ ദേശത്ത് നിന്നും കാഴ്ച്ച വരവ്


ഡിസംബർ 11 ബുധൻ

രാവിലെ 6.30 ന് ഗവ. ആശുപത്രിക്ക് സമീപത്തെ സന്തോഷിൻ്റെ "ഹരി ഓം" ഭവനത്തിൽ നിന്നും താലപ്പൊലി വരവ്


വൈകീട്ട് 6 ന് ദീപാരാധനയ്ക്ക് ശേഷം രഥോത്സവം


ഡിസംബർ 12 വ്യാഴം


 രാവിലെ 6.30 ന്  അഷ്ടമംഗല്യ കാഴ്ച്ചയോടെ ആറാട്ട് മഹോത്സവം തുടർന്ന് കൊടിയിറക്കം





Post a Comment

Previous Post Next Post