*വാർഷികദിനാഘോഷം 2024*
തലശ്ശേരി അമൃത വിദ്യാലയത്തിൽ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു.മാതാ അമൃതാനന്ദമയീ മഠം കണ്ണൂർ മഠാധിപതി സംപൂജ്യ സ്വാമിജി അമൃതകൃപാനന്ദ പുരിജി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.NTTF തലശ്ശേരി ജനറൽ മാനേജറും പ്രിൻസിപ്പലുമായ ആർ.അയ്യപ്പൻ മുഖ്യതിഥിയായി. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത മ്യൂസിക് കമ്പോസറുമായ തേജസ് അജിത്ത്.എസ് വിശിഷ്ടാതിഥിയായി. തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ് റിട്ട. പ്രൊഫസർ മേജർ പി ഗോവിന്ദൻ, റിട്ട. ഹെഡ്മാസ്റ്ററും സൈക്കോളജിക്കൽ കൗൺസിലറും മോട്ടിവേഷൻ ട്രയിനറുമായ ടി.എം ദിലീപ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബ്രഹ്മചാരിണി സമാരാധ്യാമൃത ചൈതന്യജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഈ വർഷത്തെ ഫെഡറേഷൻ & അസോസിയേഷൻ ഓഫ് പ്രൈവറ്റ് സ്കൂൾ ഓഫ് ഇന്ത്യ (FAP ഇന്ത്യ 2024) ദേശീയ തലത്തിൽ സംഘടിപ്പിച്ച പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ്റെ മികച്ച പ്രവർത്തനത്തിനുള്ള ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡ് നേടിയ സ്കൂൾ പ്രിൻസിപ്പലിൻ്റെ ചടങ്ങിൽ വെച്ച് ആദരിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് തേജസ് അജിത്തിൻ്റെ ടൈറ്റിൽ സോങ് "ജനനി" സംപൂജ്യ സ്വാമിജി അമൃതകൃപാ നന്ദപുരിജി റിലീസ് ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ആഷിഷ് മനോജ് സ്വാഗതവും, രുദ്ര രാജഗോപാൽ നന്ദിയും പറഞ്ഞു.

Post a Comment