ക്രിസ്തുമസ് - പുതുവത്സര വ്യാപാരോത്സവം മയ്യഴിയിൽ
( ഡിസംബർ10 മുതൽ ജനുവരി 14 വരെ)
മയ്യഴി: വ്യാപാര മേഖലയിൽ പുത്തൻ ഉണർവ് നൽകിക്കൊണ്ട് മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തുന്നു. മയ്യഴി മേഖലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പുതുച്ചേരി വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തുന്നത്. ഡിസംബർ പത്ത് മുതൽ 2025 ജനുവരി 14 വരെയാണ് മാഹിയിൽ വ്യാപാരോത്സവം നടക്കുക. മയ്യഴിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഷോപ്പിംഗ് ഫെസ്റ്റിവൽ കാലയളവിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സമ്മാന കൂപ്പണുകൾ ലഭിക്കുന്നതാണ്. കാറുകളും സ്കൂട്ടറുകളും ഉൾപ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടുന്നതിനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.
പുതുച്ചേരി ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായി പുതുച്ചേരി വിനോദസഞ്ചാര വകുപ്പ് മയ്യഴിയിൽ വിവിധ കലാസാംസ്കാരിക പരിപാടികളും ഒരുക്കുന്നതാണെന്ന് രമേശ് പറമ്പത്ത് എം.എൽ.എയും റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹന്‍ കുമാറും അറിയിച്ചു.
Post a Comment