o സ്വാമി പ്രബോധ ശ്രീനാരായണമഠങ്ങൾ സന്ദർശിച്ചു
Latest News


 

സ്വാമി പ്രബോധ ശ്രീനാരായണമഠങ്ങൾ സന്ദർശിച്ചു

 

സ്വാമി പ്രബോധ    ശ്രീനാരായണമഠങ്ങൾ സന്ദർശിച്ചു



ന്യൂമാഹി: ശ്രീനാരായണ ദർശനം ഉൾക്കൊണ്ടുകൊണ്ട് ജീവിച്ചാൽ മാത്രമേ പുതിയ തലമുറയ്ക്ക് ജീവിതവിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് ശിവഗിരി മഠത്തിലെ സ്വാമി പ്രബോധ തീർഥ പറഞ്ഞു ഗുരുദേവൻ സന്ദർശിച്ച വിവിധ ശ്രീനാരായണമഠങ്ങൾ സന്ദർശിക്കുകയായിരുന്നു സ്വാമി. മാഹി മഞ്ചക്കൽ ശ്രീനാരായണമഠം, പുന്നോൽ ശ്രീനാരായണമഠം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിൽ സ്വാമി സന്ദർശനം നടത്തി. സ്വാമിയുടെ നേതൃത്വത്തിൽ പ്രത്യേകഗുരു പുഷ്പാഞ്ജലിയും ഗുരുപൂജയും നടന്നു. ജഗന്നാഥക്ഷേത്രം സ്ഥാപിച്ച വരദുർ കാണിൽ കുഞ്ഞിക്കണ്ണൻ്റെ ഭവനത്തിലെ സമാധി മണ്ഡപത്തിലും 90 അംഗ സംഘം പ്രാർഥന നടത്തി. ഗുരുധർമ്മ പ്രചരണസഭാ ജില്ലാ ജോയിൻ്റ് സെക്രട്ടറി രഞ്ജിത്ത് പുന്നോൽ, സി.എച്ച്. അനൂപ് എന്നിവർ സ്വാമിയെ അനുഗമിച്ചു. ജ്ഞാനോദ യോഗം പ്രസിഡൻ്റ് അഡ്വ. കെ. സത്യൻ, ഡയറക്ടർമാരായ രാജീവൻ മാടപ്പീടിക, കണ്ട്യൻ ഗോപി മേസ്ത്രി, ടി.പി. ഷിജു, വിവിധ മഠങ്ങളിലെ ഭാരവാഹികളായ രാജൻ ചെള്ളത്, സി.എ. കനകൻ, സുരേഷ് ബാബു, പ്രജീഷ് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post