o മയ്യഴിയുടെ മഹോത്സവമായി മയ്യഴിമേളം സീസൺ 5 സമാപിച്ചു.
Latest News


 

മയ്യഴിയുടെ മഹോത്സവമായി മയ്യഴിമേളം സീസൺ 5 സമാപിച്ചു.

 *മയ്യഴിയുടെ മഹോത്സവമായി  മയ്യഴിമേളം സീസൺ 5 സമാപിച്ചു.*



മാഹി: പള്ളൂർ പ്രിയദർശിനി 

യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു ദിവസം ഉത്സവാന്തരീക്ഷത്തിൽ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ  നാലു വേദികളിലായി നടന്ന മയ്യഴി മേളം സ്കൂൾ കലോത്സവം സമാപിച്ചു.


സമാപന സമ്മേളനം  പുതുച്ചേരി മുൻ ആഭ്യന്തര വകുപ്പുമന്ത്രി ഈ. വത്സരാജ് ഉദ്ഘാടനം ചെയ്തു.


എൺപത്തി നാലു ഇനങ്ങളിൽ  വിജയികളായവർക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു.


ചിത്രകാരനെന്ന നിലയിൽ തനിക്കുണ്ടായ സുന്ദരമായ ജീവിത നിമിഷങ്ങൾ അദ്ദേഹം തിങ്ങി നിറഞ്ഞ സദസ്സിനോട് പങ്കുവെച്ചു.


പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചാലക്കര പുരുഷു,

കെ.പി. ഹരീന്ദ്രൻ,

പി.ആനന്ദു കുമാർ, എം.എ. കൃഷ്ണൻ,

 ടി.കെ. ഗോപിനാഥൻ, കെ.കെ. രാജിവ്,

 ശ്യാം സുന്ദർ, കെ.ഭരതൻ കെ.വി. ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം എന്നിവർ സംസാരിച്ചു.


പ്രീ പ്രൈമറി , ജൂനിയർ എൽ.പി സീനിയർ എൽ.പി, യു. പി ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി കലാതിലകം ,കലാപ്രതിഭ പട്ടങ്ങളും സ്കൂൾ തല ചാമ്പ്യൻ ഷിപ്പും പ്രഖ്യാപിച്ചു.


പ്രീ പ്രൈമറി വിഭാഗത്തിൽ മാഹി ആവില എൽ.പി. സ്കൂളും മറ്റ് അഞ്ചുവിഭാഗങ്ങളിൽ ചാലക്കര എക്സൽ പബ്ലിക്ക് സ്കൂളും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.


2025 ജനുവരി പതിനെട്ടിനു പ്രിയദർശിനി യുവകേന്ദ്രയുടെ  ഇരുപതാം വാർഷികാഘോഷമായ ഫെസ്റ്റീവ് വേദിയിൽ വ്യക്തിഗത പുരസ്കാരങ്ങളും സ്കൂൾ ചാമ്പ്യൻ ഷിപ്പുകളും സമ്മാനിക്കും .


പ്രശോഭ് കിഴക്കെയിൽ ചടങ്ങിനു നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post