*കുഴൽപ്പണം പിടികൂടി*
ചോമ്പാല : രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 12 ലക്ഷത്തി പതിനായിരം രൂപയുമായി യുവാവിനെ ചോമ്പാല പോലീസ് പിടികൂടി
22 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയോടെ അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് സമീപത്തെ അണ്ടർപാസിൽ വെച്ചാണ് KL 57 A - B4485 ഹോണ്ട അക്ടീവയിൽ സൂക്ഷിച്ച പണവുമായി ബാലുശ്ശേരി വട്ടോളി എളയോറ്റിൽ കുറിഞ്ഞാറ ചാലയിൽ നിതലജീബി (20)നെ ചോമ്പാല എസ് ഐ വി കെ മനീഷ്,എസ് ഐ അനിൽ കുമാർ, സി പി ഒ ലിനീഷ് ,സി പി ഒ അജേഷ് (ഡ്രൈവർ) , എന്നിവരടങ്ങിയ സംഘം പിടിച്ചത്
പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി


Post a Comment