കിഡ്ഡീസ് സ്പോർട്സ് മീറ്റ് സമാപിച്ചു.
ചൊക്ലി ഈസ്റ്റ് പള്ളൂർ മർക്കസ് ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ എൽകെജി യുകെജി ഫസ്റ്റ് സെക്കൻഡ് സ്റ്റാൻഡേർഡ് കിഡ്ഡീസ് വിഭാഗം മീറ്റ് The Legend Annual Sports Meet കീഴ്മാടം ഇൻഡോർ ഗ്രൗണ്ടിൽ ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
മൂന്നു ഗ്രൂപ്പുകളിലായി വിദ്യാർത്ഥികൾ മത്സരിച്ച് ആവേശത്തോടെ പങ്കെടുത്ത സ്പോർട്സ് മത്സരങ്ങൾ മൂന്നുമണിയോടെ കൂടെ സമാപിച്ചു.
ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ .. Valiant ഗ്രൂപ്പ് ചാമ്പ്യന്മാരായി തൊട്ടു പുറകിൽ Radiant ഗ്രൂപ്പും നിലകൊണ്ടു.
സ്കൂൾ പ്രിൻസിപ്പൽ ഷെരീഫ് കെ മൂഴിയോട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹൈദരലി നൂറാനി, പ്രസിഡണ്ട് താജുദ്ദീൻ ഹാജി, പിടിഎ പ്രസിഡണ്ട് അഷ്റഫ് ഇ , പി ടി എ വൈസ് പ്രസിഡണ്ട് ഷംസീർ എന്നിവരും കെ ജി കോഡിനേറ്റർ നശീല, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ബിന്ദു പി.ടി അക്കാഡമിക് കോഡിനേറ്റർ പ്രിൻഷ സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment