o പുതുച്ചേരി വിമോചന ദിനം :മാഹിയിൽ റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ ദേശീയ പതാക ഉയർത്തി
Latest News


 

പുതുച്ചേരി വിമോചന ദിനം :മാഹിയിൽ റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ ദേശീയ പതാക ഉയർത്തി

 *പുതുച്ചേരി വിമോചന ദിനം :മാഹിയിൽ റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ ദേശീയ പതാക ഉയർത്തി*



മാഹി:പുതുച്ചേരി വിമോചന ദിനാഘോഷത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച്ച 

രാവിലെ മാഹി കോളേജ് ഗ്രൗണ്ടിൽ റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ ദേശീയ പതാക ഉയർത്തി 

തുടർന്ന് അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു ശേഷം നടന്ന പരേഡിൽ  മാഹി പോലീസ്, ആംഡ് പോലീസ്,  ഇന്ത്യൻ റിസർവ് ബറ്റാലിയൻ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ  അണിനിരന്നു


 തുടർന്ന് വിവിധ കലാപരിപാടികളും

സമ്മാനദാനവും നടന്നു.

മാഹി എംഎൽഎ രമേശ് പറമ്പത്ത്  മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി  ഇ.വത്സരാജ് ,മുൻഎംഎൽ എ ഡോ. വി രാമചന്ദ്രൻ , മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ എന്നിവർ ദിനാഘോഷ പരിപാടിയിൽ സംബന്ധിച്ചു . മാഹിയിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ കലാ സാംസ്കാരിക മേഖലയിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post