o എൻഡിഎ വടകര മണ്ഡലം സ്ഥാനാർത്ഥി അഡ്വ: കെ.ദിലീപിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ "യൂത്ത് വൈബ് വിത്ത് ബീച്ച്" പരിപാടി ചോമ്പാല ആജ്ഞനേയാ പാർക്കിൽ
Latest News


 

എൻഡിഎ വടകര മണ്ഡലം സ്ഥാനാർത്ഥി അഡ്വ: കെ.ദിലീപിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ "യൂത്ത് വൈബ് വിത്ത് ബീച്ച്" പരിപാടി ചോമ്പാല ആജ്ഞനേയാ പാർക്കിൽ

 എൻഡിഎ വടകര മണ്ഡലം സ്ഥാനാർത്ഥി അഡ്വ: കെ.ദിലീപിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ "യൂത്ത് വൈബ് വിത്ത് ബീച്ച്"  പരിപാടി ചോമ്പാല ആജ്ഞനേയാ പാർക്കിൽ



സംഘടിപ്പിച്ചു. വടകരയിലെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളും തൊഴിലധിഷ്ഠിത  കോഴ്സുകളുടെ സാധ്യതകളെ കുറിച്ചും ചർച്ചകൾ നടന്നു. പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകർക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി,തൊഴിലധിഷ്ഠിത പരിശീലനം നൽകി തൊഴിൽ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജന തുടങ്ങിയ പദ്ധതികളെ കുറിച്ചും ഈ പദ്ധതകളിലൂടെ രാജ്യത്തിന് ഉണ്ടായ മാറ്റത്തെ കുറിച്ചും യുവാക്കളുമായി സംവദിച്ചു.ബിജെപി അധികാരത്തിലെത്തിയാൽ കൂടുതൽ തൊഴിലവസരങ്ങളും സൈബർ പാർക്ക്‌ പോലുള്ള തൊഴിൽ സ്ഥാപനങ്ങൾ വടകരയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷിബിൻ പദ്മനാഭൻ, ടി.പി.വിനീഷ് ,ഐ ടി സെൽ ജില്ല കൺവീനർ നിധിൻ അറക്കിലാട്, വടകര യുവമോർച്ച മണ്ഡലം പ്രസിഡണ്ട്‌ സ്മിറോഷ് കൂടാതെ വിസ്മയ, രമിഷ,വിഷ്ണു.ടി.ടി.കെ,കിരൺ പുതുപ്പണം, പ്രബിൻ തുടങ്ങിയവർ പങ്കെടുത്തു..

Post a Comment

Previous Post Next Post